കു​റ​വി​ല​ങ്ങാ​ട്: അ​നു​ഗ്ര​ഹ​മാ​യി പെ​യ്തി​റ​ങ്ങി​യ പ്ര​കൃ​തി​യെ ഏ​റ്റു​വാ​ങ്ങി പു​റ​ത്ത് ന​മ​സ്കാ​ര​ത്തി​ന് ആ​യി​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ പു​തു ഞാ​യ​ർ ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പു​റ​ത്തു ന​മ​സ്കാ​രം.

മു​ത്തി​യ​മ്മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​യ​ർ​ത്തി​ നാ​ട്ടി​യ ക​ൽ​ക്കു​രി​ശി​നു മു​മ്പി​ൽ പു​റ​ത്തു ന​മ​സ്കാ​രം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​കൃ​തി പെ​യ്തി​റ​ങ്ങി​യ​ത്. കാ​ലംചെ​യ്ത ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥനാ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി. മാ​ർ​ത്തോ​മ്മാ പാ​ര​മ്പ​ര്യ​ങ്ങ​ൾ ഇ​ഴു​കി​ച്ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ണ്ണി​ൽ ന​ട​ക്കു​ന്ന പു​റ​ത്തു ന​മ​സ്കാ​രം എ​ന്ന നി​ല​യി​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം അ​നേ​ക​രാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി , സീ​നി​യ​ർ അ​സി. വി​കാ​രി ഫാ.​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി​സ്റ്റ​ൻ​റ് വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ൻ​റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ , ഫാ ​തോ​മ​സ് താ​ന്നി മ​ല​യി​ൽ, ഫാ ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​ജോ​സ് കോ​ട്ട​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​രാ​യി. ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ സ​ന്ദേ​ശം ന​ൽ​കി.