പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടി ചാന്നാനിക്കാട് സ്വദേശി
1545741
Sunday, April 27, 2025 4:01 AM IST
കോട്ടയം: ദേശീയ മാസ്റ്റര്‍ ഗെയിംസില്‍ പവര്‍ലിഫ്റ്റിംഗില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടി അഭിമാനമായി ചാന്നാനിക്കാട് സ്വദേശി വിപിന്‍ വിശ്വനാഥന്. 22 മുതല്‍ 26 വരെ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന മാസ്റ്റര്‍ ഗെയിംസില്‍ 40 വയസുള്ളവരുടെ 105 കിലോഗ്രാം വിഭാഗത്തിലായിരുന്ന വിപിന്‍ മത്സരിച്ച് വിജയിച്ചത്.
പുത്തനങ്ങാടി എച്ച്ഡിഎഫ്സി ബാങ്ക് ശാഖാ മാനേജരാണ്. ചാന്നാനിക്കാട് വലിയ പാടത്ത് വീട്ടില്‍ വിശ്വനാഥന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: റാണി. മക്കള്‍: വൈഗ, വിശ്വനാഥ്.