ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു എന്നറിയപ്പെടും: മാർ ജോസഫ് കല്ലറങ്ങാട്ട്
1545734
Sunday, April 27, 2025 4:01 AM IST
മേലുകാവുമറ്റം: രണ്ടാം ക്രിസ്തു എന്നറിയപ്പെട്ടിരുന്ന അസീസിയിലെ ഫ്രാൻസിസിന്റെ പേരും ആദർശവും സ്വീകരിച്ച് ദൈവത്തിന്റെ കാരുണ്യം ലോകത്തോട് പ്രഘോഷിച്ച ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു എന്നായിരിക്കും അടുത്ത കാലങ്ങളിൽ അറിയപ്പെടുകയെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. ഫ്രാൻസിസ് പാപ്പായുടെ ആദർശങ്ങളെയും ചൈതന്യത്തെയും ജീവിതത്തിൽ പകർത്താനും വരും തലമുറകൾക്ക് പങ്കുവയ്ക്കാനും മാർ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.
ആഘോഷങ്ങൾ ഒഴിവാക്കി നടക്കുന്ന പുതുഞായർ തിരുനാളിന്റെ പ്രദക്ഷിണ ദിനമായ ഇന്നു രാവിലെ 5.30ന് മാർത്തോമ്മാ ശ്ലീഹായുടെ തിരുസ്വരൂപവും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. തുടർന്ന് വിശുദ്ധ കുർബാന. 9.30നു വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് തിരുനാൾ കുർബാന, പ്രദക്ഷിണം.