എല്‍ടിസി ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് രാമപുരം കോളജിന്
1545454
Friday, April 25, 2025 11:53 PM IST
പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എല്‍ടിസി ഗ്ലോബലിന്റെ 2024-25 വര്‍ഷത്തെ എഡ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡിന് രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് അര്‍ഹമായി. ലോകോത്തര നിലവാരത്തില്‍ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി പുത്തന്‍ വിദ്യാഭ്യാസശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബല്‍ എല്‍ടിസി.
നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേടിയ സ്വാശ്രയ സ്ഥാപനം എന്ന നിലയിലും കോളജിന്റെ അക്കാദമിക നിലവാരം, പാഠ്യ-പഠ്യേതര രംഗങ്ങളിലെ നൂതന ആശയങ്ങള്‍, നൈപുണ്യ വികസന സാധ്യതകള്‍, സാമൂഹ്യ പ്രതിബദ്ധത എന്നിവയും മാനദണ്ഡമാക്കിയാണ് അവാര്‍ഡ് ലഭിച്ചത്. മേയ് പത്തിന് നടക്കുന്ന ചടങ്ങില്‍ രാമപുരം കോളജിന് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് എല്‍ടിസി ഗ്ലോബല്‍ സിഇഒ മാത്യു അലക്സാണ്ടര്‍ അറിയിച്ചു.
കോളജിന് ലഭിച്ച അംഗീകാരത്തിന് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവരെയും സ്റ്റാഫ് അംഗങ്ങളെയും മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അഭിനന്ദിച്ചു.