കെജിഒഎ ജില്ലാ സമ്മേളനത്തിന് തുടക്കമായി
1542422
Sunday, April 13, 2025 6:56 AM IST
കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഷാജി പതാക ഉയർത്തി. ടി.ഒ. വിനോദ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റായി സി.എം. സുധീഷ് കുമാറിനെയും സെക്രട്ടറിയായി കെ. ഷാജിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എം.കെ. സൈബുന്നിസ, പി. ജലജ-വൈസ് പ്രസിഡന്റുമാർ, ഡോ. എം. സുർജിത്ത്, സി.എം. സുനിൽകുമാർ-ജോയിന്റ് സെക്രട്ടറിമാർ, വി. സന്തോഷ്കുമാർ-ട്രഷറർ. സൻമ ജിഷ്ണുദാസ്-വനിതാ വിഭാഗം ജില്ലാ കൺവീനർ. വൈകുന്നേരം നഗരത്തിൽ പ്രകടനം നടന്നു. തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 10ന് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.സി. സുനിൽ, കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി അനു കവിണിശേരി എന്നിവർ പ്രസംഗിക്കും.