വീട്ടിൽ പടക്കം വില്പന: മൂന്നുപേർ അറസ്റ്റിൽ
1542419
Sunday, April 13, 2025 6:56 AM IST
തളിപ്പറമ്പ്: നിയമവിരുദ്ധമായി വീട്ടില്‍ പടക്കം സംഭരിച്ച് വില്പന നടത്തിയ മൂന്ന് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. ഞാറ്റുവയല്‍ ലക്ഷ്മിനിവാസില്‍ താമസക്കാരായ സണ്‍ മഹേന്ദ്രന് (40), സഹോദരന്മാരായ മഹേന്ദ്രന് (35), മുനീഷ്കുമാര്‍ (33) എന്നിവരെയാണ് എസ്ഐ കെ.വി. സതീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. വില്പനക്ക് സൂക്ഷിച്ച വന്‍ പടക്കശേഖരവും പോലീസ് പിടികൂടി.
ഞാറ്റുവയല്‍ റെഡ് സ്റ്റാര്‍ വായനശാലക്ക് സമീപത്തെ വീട്ടില്‍ തമിഴ്നാട്ടില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഗ്രേഡ് എസ്ഐമാരായ ഷിജോ അഗസ്റ്റിന്, അരുണ്‍കുമാര്‍, സീനിയര്‍ സിപിഒ വിജു മോഹനന് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.