പക്ഷി സങ്കേതം ശുചീകരിച്ചു
1490207
Friday, December 27, 2024 5:17 AM IST
തടിക്കടവ്: തടിക്കടവ് ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാംചാൽ പക്ഷി സങ്കേതം ശുചീകരിച്ചു. സുസ്ഥിര വികസനത്തിനായി എൻഎസ് എസ് യുവത എന്ന ആശയത്തിലധിഷ്ഠിതമായി നടക്കുന്ന ക്യാമ്പ് പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്.
എൻഎസ്എസ് വളണ്ടിയേഴ്സ്, അധ്യാപകർ, കുടുംബശ്രീ, ഹരിത കർമ സേനാംഗങ്ങൾ, വാർഡ് മെമ്പർ ആൻസി സണ്ണി, അപ്പച്ചേരി ജോസേട്ടൻ, പ്രോഗ്രാം ഓഫീസർ അനിത കൂന്താനം, ക്യാമ്പ് ഒഫീഷ്യൽസ് അൻവർ ശാന്തിഗിരി, എൻ.എസ് മനീഷ, പി പ്രകാശൻ, മിസ്ന മുഹമ്മദ്, അബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിൽ അറുപതോളം ചാക്ക് പ്ലാസ്റ്റിക് കുപ്പികളാണ് ലഭിച്ചത്.