മരുന്നും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു
1490208
Friday, December 27, 2024 5:17 AM IST
ആലക്കോട്: താബോർ സ്നേഹഭവനിലെ അന്തേവാസികൾക്ക് ആലക്കോട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യമായി ക്രിസ്മസിനോടനുബന്ധിച്ച് മരുന്നും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. സിസ്റ്റേഴ്സ്സിനും അന്തേവാസികൾക്കും ഒപ്പം ക്ലബ് അംഗങ്ങൾ കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത്.
യംഗ് മൈൻഡ്സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് മരുന്നു കളും ഭക്ഷ്യവസ്തുക്കളും മദർ സുപ്പീരിയർ സിസ്റ്റർ റോസ് മാത്യുവിന് കൈമാറി. ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ബിജു ഫ്രാൻസീസ്, രാജു സെബാസ്റ്റ്യൻ, ഷൈനി രാജു, ജോർജ് കാരിക്കൽ, ഒ.ജെ. സ്കറിയ, സിജോ കാഞ്ഞിരക്കാട്ടുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.