ജി​ല്ലാ സ്കൂ​ൾ ഒ​ളി​ന്പി​ക്സി​നു നാ​ളെ തു​ട​ക്കം
Tuesday, October 22, 2024 1:14 AM IST
ക​ൽ​പ്പ​റ്റ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ഒ​ളി​ന്പി​ക്സ് 23,24,25 തീ​യ​തി​ക​ളി​ൽ മ​ര​വ​യ​ൽ എം.​കെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.

മേ​ള​യി​ൽ 86 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 10 റി​ലേ​ക​ളി​ലു​മാ​യി 600 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​മാ​യ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം. ​നാ​സ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ കെ. ​ഷാ​ജി, എം.​പി. കൃ​ഷ്ണ​കു​മാ​ർ, പി. ​ഉ​മേ​ഷ് കോ​ട്ട​ത്ത​റ, സ​ലിം ക​ട​വ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ​നി​ന്നു​ള്ള 22 താ​ര​ങ്ങ​ളും ജി​ല്ലാ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കും. മേ​ള വി​ളം​ബ​രം ചെ​യ്ത് ഇ​ന്ന് ന​ഗ​ര​ത്തി​ൽ ജാ​ഥ ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന ജാ​ഥ​യി​ൽ എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പ​ങ്കെ​ടു​ക്കും.


23ന് ​ഉ​ച്ച​യ്ക്കാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്കം. 24ന് ​രാ​വി​ലെ 11ന് ​ഒ​ളി​ന്പ്യ​ൻ ഒ.​പി. ജ​യ്ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നു ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ദീ​പ​ശി​ഖ പ്ര​യാ​ണം ഉ​ണ്ടാ​കും. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ഡി​എം ഇ​ൻ ചാ​ർ​ജ് വി.​എം. കു​ര്യ​ൻ നി​ർ​വ​ഹി​ക്കും. ന​വം​ബ​ർ നാ​ല് മു​ത​ൽ 11 വ​രെ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​നെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും. സം​സ്ഥാ​ന മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ താ​ര​ങ്ങ​ൾ​ക്കാ​യി നാ​ല് ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.