ജി​ല്ലാ സൈ​ക്കി​ൾ പോ​ളോ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Monday, October 21, 2024 1:09 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജി​ല്ലാ സൈ​ക്കി​ൾ പോ​ളോ ചാ​ന്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ജോ​ണ്‍ മ​ത്താ​യി നൂ​റ​നാ​ൽ നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​പി. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ർ വി​ൽ​ട്ട​ണ്‍ മു​ഖ്യാ​ഥി​തി ആ​യി​രു​ന്നു. കെ​വി​വി​എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സം​ഷാ​ദ് നാ​ഷ​ണ​ൽ കാ​യി​ക താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ജി​ദ്, സി.​കെ. ഷ​മീ​ർ, കെ.​വി. ഹ​രീ​ഷ്, ഡോ. ​സ​രി​ൽ വ​ർ​ഗീ​സ്, ടി. ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രു​പ​തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.