വാ​ർ​ത്ത ഫ​ലം ക​ണ്ടു: റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു
Saturday, October 19, 2024 5:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് അ​ന്പ​ല​വ​യ​ൽ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള മാ​ട​ക്ക​ര താ​ഴ​ത്തൂ​ർ ചീ​രാ​ൽ റോ​ഡി​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്ന കോ​ൽ​ക്കു​ഴി ഭാ​ഗം ന​ന്നാ​ക്കാ​ൻ തു​ട​ങ്ങി. അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ ക​ണ്ട് വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി അ​യ​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​റ​യെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബ​സ് റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തേ​ക്ക് ചെ​രി​ഞ്ഞു നി​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. കു​ട്ടി​ക​ളെ ഇ​റ​ക്കി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ബ​സ് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന താ​ത്കാ​ലി​ക പ്ര​വ​ർ​ത്തി ഒ​ഴി​വാ​ക്കി താ​ഴ്ച​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​നും പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ കെ.​സി.​കെ. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.