ചേ​കാ​ടി​യി​ലെ പ​ന്ത​യ കു​തി​ര പ​രി​ശീല​ന​കേ​ന്ദ്രം: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, October 18, 2024 2:57 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി​യി​ലെ അ​ന​ധി​കൃ​ത പ​ന്ത​യ കു​തി​ര പ​രി​ശീ​ല​ന കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​നു​ഷ്യാ​വ​കാ​ശ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​തി​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. റ​വ​ന്യു വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

പ​ര​ന്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തു​വ​രു​ന്ന വ​യ​ലു​ക​ൾ കു​തി​രാ​ല​യ​ങ്ങ​ൾ പ​ണി​യു​ക​യും വ്യാ​പ​ക​മാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.


സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തം​ഗം രാ​ജു തോ​ണി​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യാ​വ​കാ​ശ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ജെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് വീ​രാ​ടി, പി.​കെ. പ്ര​വീ​ണ്‍, രാ​ജ​ഗോ​പാ​ല​ൻ ക​വി​ക്ക​ൽ, കെ.​എ​ൻ. വി​ശ്വ​ൻ, ശി​വ​പ്ര​സാ​ദ് വി​ല​ങ്ങാ​ടി, കെ.​എ​സ്. മ​ല്ല​ൻ, പ്രേം​ജി വി​ല​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.