സാ​മൂ​ഹി​ക ഐ​ക്യദാ​ർ​ഢ്യ പ​ക്ഷാച​ര​ണം സ​മാ​പ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക ഐ​കൃ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഊ​ര് മൂ​പ്പ​ൻ​മാ​ർ, എ​സ്‌​സി, എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഐ​കൃ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം സ​മാ​പ​ന പ​രി​പാ​ടി​യി​ൽ തൃ​ശി​ലേ​രി പി.​കെ. കാ​ള​ൻ ഗോ​ത്ര​ക​ലാ​കേ​ന്ദ്ര ഗ​ദ്ദി​ക അ​വ​ത​രി​പ്പി​ച്ചു. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി. മ​ജീ​ദ്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ കാ​വ്യ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം സം​രം​ഭ​ക​ത്വ വി​ക​സ​ന ഓ​ഫീ​സ​ർ നി​ഖി​ൽ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​കെ. മു​ജീ​ബ്, ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​തി​നി​ധി ജി​ബി​ൻ, ക​ണി​യാ​ന്പ​റ്റ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​ൻ. സു​നി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ക​ൽ​പ്പ​റ്റ സേ​ക്ര​ഡ് ഹാ​ർ​ട്ട് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ർ മ​നോ​ഹ​ര​ൻ, ശു​ചി​ത്വ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​ഹീം ഫൈ​സ​ൽ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​യ്യ​പ്പ​ൻ, എം. ​മ​ജീ​ദ്, ഉ​ദ്യോ​ഗ​സ്ഥ​ർ, വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.