ന​വ്യാ ഹ​രി​ദാ​സ് ഇ​ന്നു പ്ര​ചാ​ര​ണം ആ​രം​ഭി​ക്കും
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ന​വ്യ ഹ​രി​ദാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​ന​ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന ന​വ്യാ ഹ​രി​ദാ​സി​ന് ഇ​ന്ന് രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​വാ​ട​ത്തി​ൽ ബി​ജെ​പി സ്വീ​ക​ര​ണം ന​ൽ​കും. ല​ക്കി​ടി​യി​ലെ ക​രി​ന്ത​ണ്ട​ൻ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​കു​ക.

രാ​വി​ലെ 10.30 ന് ​ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന റോ​ഡ് ഷോ ​ഗൂ​ഡ​ലാ​യി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​വ്യ ഹ​രി​ദാ​സ് ജി​ല്ല​യി​ലെ പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​ക്ക​ളെ​യും, പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സ​ന്ദ​ർ​ശി​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കും.


പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​നെ വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കാ​ൻ ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ എ​ത്തും. ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കാ​ണ് ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും ചു​മ​ത​ല. ബി​ജെ​പി​ക്ക് ഏ​റ്റ​വും ക​രു​ത്തു​ള്ള പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ബി​ജെ​പി​യു​ടെ വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​ർ വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​രും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യേ​ക്കും.