കോ​ള​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, ഡി​സൈ​ന​ർ പു​ര​സ്കാ​രം: എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു
Friday, October 18, 2024 2:57 AM IST
ദ്വാ​ര​ക: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഖി​ല കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ മി​ക​ച്ച കോ​ളജ് മാ​ഗ​സി​ൻ സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ​ക്കും ഡി​സൈ​ന​ർ​ക്കും പു​ര​സ്കാ​രം ന​ൽ​കു​ന്നു. ഇ​തി​നു എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. മി​ക​ച്ച കോ​ള​ജ് മാ​ഗ​സി​ൻ സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ​ക്ക് 10,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഡി​സൈ​ന​ർ​ക്ക് 5,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യു​മാ​ണ് പു​ര​സ്കാ​രം. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഇ ​മാ​ഗ​സി​നു​ക​ൾ/ ഡി​ജി​റ്റ​ൽ പ​തി​പ്പു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​രേ​യാ​ൾ സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ, ഡി​സൈ​ന​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കു​ന്നു​വെ​ങ്കി​ൽ വി​വ​രം പ്ര​ത്യേ​കം അ​റി​യി​ക്ക​ണം.


2021-22, 2022-23, 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ക​ണം മാ​ഗ​സി​ൻ. ഒ​രു പ്രി​ന്‍റ​ഡ് കോ​പ്പി​യാ​ണ് അ​യ​യ്ക്കേ​ണ്ട​ത്. മാ​ഗ​സി​നൊ​പ്പം പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം ഉ​ണ്ടാ​ക​ണം.

ഡി​സൈ​ന​ർ വി​ഭാ​ഗ​ത്തി​ലേ​ക്കു എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ത​ന്നെ​യാ​ണ് മാ​ഗ​സി​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. എ​ൻ​ട്രി​ക​ൾ ന​വം​ബ​ർ 15 വ​രെ സ്വീ​ക​രി​ക്കും. വി​ലാ​സം: കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ഡ​ബ്ലു​എ​ൽ​എ​ഫ് കോ​ളേ​ജ് മാ​ഗ​സി​ൻ പു​ര​സ്കാ​രം-2024, വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ, കാ​സ മ​രി​യ, ദ്വാ​ര​ക, ന​ല്ലൂ​ർ​നാ​ട് പി​ഒ, മാ​ന​ന്ത​വാ​ടി, വ​യ​നാ​ട്-670645.​ഫോ​ണ്‍: 9447682387.