പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, October 21, 2024 1:09 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, വെ​ള്ളാ​ർ​മ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കേ​ര​ള ഉ​ർ​ദു ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ വെ​ള്ളാ​ർ​മ​ല വൊ​ക്കേ​ഷ​ണൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഉ​ണ്ണി​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​ർ. ശ​ര​ത്ച​ന്ദ്ര​ൻ, കേ​ര​ള ഉ​ർ​ദു ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം മ​ല​യ​മ്മ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി.​എ. റ​ഷീ​ദ് പ​ന്ത​ല്ലൂ​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് മ​ണ്ണാ​ർ, എം.​പി. സ​ത്താ​ർ അ​ര​യ​ങ്കോ​ട്, എം.​പി. റ​ഷീ​ദ് ശ്രീ​ക​ണ്ഠ​പു​രം, എം. ​അ​ഫ്സ​ൽ, ജാ​സി​ൽ വേ​ങ്ങ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.