നീ​ർ​ത്ത​ട വി​ക​സ​നം: ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Sunday, October 20, 2024 1:26 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ നീ​ർ​ത്ത​ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ, സ്പ്രിം​ഗ് ബോ​ക്സു​ക​ൾ, ന​ള ബ​ണ്ട്, പു​ൽ​ക്കൃ​ഷി​യി​ടം, ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം, ത​ട​യ​ണ എ​ന്നി​വ ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് സ​ന്ദ​ർ​ശി​ച്ചു.

ശ്രേ​യ​സി​ന്‍റെ​യും നീ​ർ​ത്ത​ട വി​ക​സ​ന ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ ത​യാ​റാ​ക്കി​യ​ത്. നീ​ർ​ത്ത​ട ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ൽ​കി. ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2023ൽ ​ആ​ണ് പ​ദ്ധ​തി​ക്കു ന​ബാ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നീ​രു​റ​വ പ​രി​പോ​ഷ​ണം, സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​നം, മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണം, വ​രു​മാ​ന പ​ദ്ധ​തി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, പ​ഠ​ന​യാ​ത്ര​ക​ൾ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ദ്ധ​തി ഘ​ട​ക​ങ്ങ​ളാ​ണ്. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ, വി​ല്ലേ​ജ് വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി സെ​ലീ​ന സാ​ബു, ര​മേ​ശ്, ശ്രേ​യ​സ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ന​ന്ദി​നെ അ​നു​ഗ​മി​ച്ചു.