അ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്സ് പ്രോ​ഗ്രാം: ക​ൽ​പ്പ​റ്റ ബ്ലോ​ക്ക്ത​ല "സ​മാ​പ​ൻ സ​മാ​രോ​ഹ്’ സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: അ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക്ത​ല സ​മാ​പ​ന പ​രി​പാ​ടി​യാ​യ ’സ​മാ​പ​ൻ സ​മാ​രോ​ഹ്’ പ്രോ​ഗ്രാം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ആ​ർ. ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. ശ്രീ​ജി​ത്ത് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നും സാ​ച്ചു​റേ​ഷ​നും സ​ഹാ​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ലെ സൂ​ച​ക​ങ്ങ​ളു​ടെ സാ​ച്ചു​റേ​ഷ​ൻ നേ​ടി​യ​താ​യു​ള്ള പ്ര​ഖ്യാ​പ​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ത്തി.


ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ൻ, ക​ൽ​പ്പ​റ്റ എ​ഡി​എ എ.​ആ​ർ. ചി​ത്ര, മാ​ന​ന്ത​വാ​ടി ജി​ല്ല മ​ണ്ണ് പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് സോ​യി​ൽ കെ​മി​സ്റ്റ് എം. ​ശ​ര​ണ്യ, ഐ​സി​ഡി​എ​സ് ക​ൽ​പ്പ​റ്റ സി​ഡി​പി​ഒ കെ. ​സ​ന്ധ്യ, ഐ​സി​ഡി​എ​സ് ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ സി​ഡി​പി​ഒ ഷീ​ജ, മേ​പ്പാ​ടി സി​എ​ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​തി​ര, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ൻ ബി​ഡി​ഒ പോ​ൾ വ​ർ​ഗീ​സ്, അ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക് ഫെ​ല്ലോ ഡെ​ൽ​ന ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, വൈ​ത്തി​രി, ത​രി​യോ​ട്, കോ​ട്ട​ത്ത​റ, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, മു​ട്ടി​ൽ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.