റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ ന​ട​ത്ത​ണം: ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി
Friday, October 18, 2024 2:57 AM IST
ക​ൽ​പ്പ​റ്റ: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന് ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കു​ക, ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പി​ണ​ങ്ങോ​ട് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ക്കു​ക, ക​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 25 ല​ക്ഷം രൂ​പ​യ്ക്കു​വാ​ങ്ങി കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു ന​ൽ​കി​യ സ്കാ​നിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ണി കൈ​മ​റ്റം(​പ്ര​സി​ഡ​ന്‍റ്), സി.​പി. ഉ​മ്മ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


ജോ​ണി കൈ​ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ഉ​മ്മ​ർ, സു​ബൈ​ർ ഓ​ണി​വ​യ​ൽ, സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, യു.​എ. ഖാ​ദ​ർ, മാ​ടാ​യി ല​ത്തീ​ഫ്, കെ.​കെ.​എ​സ്. നാ​യ​ർ, എം. ​ശ​ങ്ക​ര​ൻ, എ​സ്. ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.