കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു: പ്രതിപക്ഷനേതാവ്
Tuesday, April 22, 2025 3:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഏതു കേസിലാണ് പിണറായി വിജയനെതിരായി കേന്ദ്ര ഏജൻസികൾ നടപടികൾ പൂർത്തിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രി യെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
കരുവന്നൂർ കേസിൽ എന്തോ സംഭവിക്കാൻ പോകുന്നെന്ന പ്രതീതിയുണ്ടാക്കി. ഒന്നും നടന്നില്ല. സിപിഎമ്മും ബിജെപിയും പരസ്പരം സഹായിച്ചു. കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തു. പണം എവിടെനിന്ന് വന്നന്നോ എവിടേക്ക് പോയെന്നോ പോലീസ് അന്വേഷിച്ചില്ല.
ഒരു ബിജെപിക്കാരനെയും പ്രതിയാക്കിയില്ല. തെരഞ്ഞെടുപ്പ് കാലത്തെ വിലപേശലിന് വേണ്ടി മാത്രമാണ് എസ്എഫ് ഐഒ അന്വേഷണമെന്നും അ ദ്ദേഹം പറഞ്ഞു.