“ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍തന്നെ പ്രതികരിക്കണമെന്നാണ് ഉദ്ദേശിച്ചത്”; വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി മാല പാര്‍വതി
Tuesday, April 22, 2025 2:59 AM IST
കൊച്ചി: വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍തന്നെ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അതിനുശേഷം വേണം ഇന്റേണേല് കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടി വിന് സി. അലോഷ്യസ് നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മാല പാർവതി വിവാദ പരാമര്‍ശം നടത്തിയത്.
സിനിമാ രംഗത്തെ മോശം അനുഭവങ്ങള്‍ മിടുക്കോടെ മാനേജ് ചെയ്യാന്‍ നടിമാര്‍ക്ക് സ്കില്‍ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി ഇപ്പോള്‍ രംഗത്തെത്തിയത്.
“ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റില്‍ നേരിട്ട അപമാനം വിന് സി. മനസില്‍ കൊണ്ടുനടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. പെണ്പിള്ളേർ ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് പേടിക്കുന്നത്? താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരേ പറയുന്നത്.
സ്വപ്നത്തില്‍ പോലും താന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. പൊതുമധ്യത്തില്‍ താന്‍ അപമാനം നേരിട്ടെന്നാണ് വിന് സി. പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോള്‍തന്നെ പ്രതികരിക്കണമായിരുന്നു. പോടായെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമല്ലേയുള്ളൂ. സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഉറപ്പായും വിന് സി. യെ പിന്തുണച്ചേ നേ”, മാല പാര്‍വതി പറഞ്ഞു.
അതേസമയം, മാല പാര്‍വതിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.