50 സിപിഒ ഉദ്യോഗാർഥികൾക്ക് ജോലിവാഗ്ദാനവുമായി കേരള കൗണ്‍സിൽ ഓഫ് ചർച്ചസ്
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലവധി അവസാനിച്ചതിനെ തുടർന്ന് വനിതാ കോണ്‍സ്റ്റബിൾ തസ്തികയിൽ നിയമനം ലഭിക്കാത്ത 50 പേർക്ക് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി )യുടെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തൂണ ഫൗണ്ടേഷൻ ജോലി നൽകുമെന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിലെ വനിത സിപിഒ ഉദ്യോഗാർഥികളുടെ സമരപ്പന്തലിലെത്തിയാണ് ഇന്നലെ രാവിലെ സംഘടനാ പ്രതിനിധികൾ നിയമന പ്രഖ്യാപനം നടത്തിയത്.
ലിസ്റ്റിന്റെ കാലാവധി നീട്ടാൻ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടകാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ ദുരവസ്ഥയ്ക്ക് താത്കാലികമായി എങ്കിലും പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തൂണ ഫൗണ്ടേഷന്റെ വിവിധ സ്റ്റാർട്ടപ്പുകളിൽ ആദ്യഘട്ടത്തിൽ 50 പേർക്ക് ജോലി നൽകുന്നത്.