കാരുണ്യത്തിന്റെ ദൂതൻ: പി.ജെ. ജോസഫ്
Tuesday, April 22, 2025 2:59 AM IST
തൊടുപുഴ: ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രാൻസിസ് അസീസിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറി. ദൈവം കരുണയാണെന്നും കാരുണ്യമാണ് ഏറ്റവും വലിയ പുണ്യമെന്നും ഉറച്ചു വിശ്വസിച്ചു. സഭയിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കി.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ ശ്രദ്ധിച്ചു. കത്തോലിക്കർക്കു മാത്രമല്ല, ലോകം മുഴുവനും അദ്ദേഹം സ്വീകാര്യനായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ വേർപാട് തീരാനഷ്ടമാണെന്നും ജോസഫ് പറഞ്ഞു.