പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം 23ന്
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും 23 ന് ഉച്ചയ്ക്ക് 12ന് കോട്ടണ്‍ഹില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനവും വിതരണോദ്ഘാടനവും നിര്‍വഹിക്കും.
കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വര്‍ഷം പരിഷ്കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ 238 ടൈറ്റില്‍ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ 205 ടൈറ്റില്‍ പാഠപുസ്തകങ്ങളുമാണ് രണ്ട് വര്‍ഷം കൊണ്ട് പരിഷ്കരിച്ചത്. ആകെ മൂന്ന് കോടി എണ്‍പത് ലക്ഷം പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടത്.
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. മേയ് മാസം പത്താം തീയതിയോടു കൂടി മുഴുവന്‍ പാഠപുസ്തകങ്ങളും വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.
പുതുക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കൃത്യമായിട്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മേയ് 13 മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൂടി തന്നെ ഉള്‍പ്പെടുത്തിയിട്ടു ണ്ടെന്നും മന്ത്രി അറിയിച്ചു.