സമാധാനത്തിന്റെ സന്ദേശവാഹകൻ: ശ്രേഷ്ഠ കാതോലിക്കാ ബാവാ
Tuesday, April 22, 2025 2:59 AM IST
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ക്രൈസ്തവ സഭകൾക്കും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവാ പറഞ്ഞു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകനായിരുന്ന അദ്ദേഹം നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യനായിരുന്നു.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിന്നുകൊണ്ട് മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 12 വര്‍ഷക്കാലം കത്തോലിക്ക സഭയുടെ മാര്‍പാപ്പയായിരുന്നുകൊണ്ട് ശുശ്രൂഷയുടെ പുതിയ ശൈലി തുറന്ന് ഹൃദയംകൊണ്ട് അദ്ദേഹം ലോകത്തെ കീഴടക്കി.
ആഗോള സമാധാനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും മാർപാപ്പയെടുത്ത നിലപാടുകൾ ശ്രദ്ധേയമാണെന്നും ശ്രേഷ്ഠ കാതോലിക്ക അനുസ്മരിച്ചു.
യാക്കോബായ സഭയിൽ മൂന്ന് ദിവസം ദുഃഖാചരണം
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ സുറിയാനി സഭയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്പനയനുസരിച്ചാണു ദുഃഖാചരണമെന്നു സഭയുടെ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.