മുനന്പം: മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന് എം.വി. ഗോവിന്ദൻ
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: മുനന്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുനന്പം പ്രശ്നം പരിഹരിക്കുന്നതിനാണ് ജുഡീഷൽ കമ്മീഷനെ നിയോഗിച്ചത്. ഇതിനൊപ്പം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി തലത്തിലുള്ള നടപടികളുമുണ്ടാകും.
സിപിഎം സംസ്ഥാന സമിതി ഓഫിസായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കും.