ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍: കെസിബിസി
Sunday, April 20, 2025 1:00 AM IST
കൊച്ചി: ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ലളിതവും സങ്കീര്‍ണവുമായ പ്രതിസന്ധികളും പ്രതിലോമകരമായ പ്രശ്നങ്ങളും അതിജീവിക്കാൻ മനുഷ്യര്‍ക്കു കഴിയുമെന്ന് സ്വജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ യേശു, മഹത്ത്വപൂര്‍ണമായ തന്റെ ഉത്ഥാനംവഴി മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് പറഞ്ഞു.
ഈ ഉയിര്‍പ്പു തിരുനാള്‍ പ്രത്യാശയുടേതാണ്. ലോകം ഇരുട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമര്‍ത്തലുകളിലേക്കും വഴുതിവീഴുന്നുവെന്നു ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിര്‍പ്പുതിരുനാള്‍. ജീവിതത്തിന്റെ പുതിയ പ്രഭാതത്തെ വരവേൽക്കാന്‍ നമുക്ക് പ്രത്യാശാ നിര്ഭരരായിരിക്കാമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.