ആദരിക്കലല്ല, അവഹേളിക്കലാണ് സർക്കാർ ചെയ്യുന്നതെന്നു സമരസമിതി
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: സർക്കാരിന്റെ വാർഷികാചരണത്തിൽ ആശമാരെ ആദരിക്കലല്ല, അവഹേളിക്കലാണ് സർക്കാർ ചെയ്യാൻ പോകുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാചരണത്തിനോടനുബന്ധിച്ച് 27ന് കോട്ടയത്താണ് ആശാ സംഗമവും ആശാമാരെ ആദരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നത്.70 ദിവസമായി ആശാ വർക്കർമാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്.
അതിനെ അനുഭാവപൂർവം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.ആശാമാർക്കായി ന്യായമായ ഓണറേറിയം കൂട്ടാൻ സാധിക്കാത്തവർ ആശമാരെ ആദരിക്കുമെന്ന് പറയുന്നത് വൈരു ധ്യ മാണെന്നും അവർ പറഞ്ഞു.