ആത്മീയതയുടെ പ്രകാശഗോപുരം: ജോസ് കെ. മാണി
Tuesday, April 22, 2025 2:59 AM IST
ആധുനികലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചകശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയ്ക്കു മാത്രമല്ല, ലോകജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്മാന് ജോസ് കെ. മാണി.
പീഡിതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും അവകാശങ്ങള്‍ക്കുമായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി.
യുദ്ധത്തിന്റെ ഇരകള്‍ക്കായി ലോകത്തോട് സംസാരിക്കുകയും അവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ അവിശ്രമം പ്രയത്നിക്കുകയും ചെയ്ത ഇടയനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.