ആശാമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ ഉത്തരവ് മരവിപ്പിച്ചു
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസായി നിശ്ചയിച്ച ഉത്തരവ് മരവിപ്പിച്ച് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി.
അസോസിയേഷന് രണ്ടു മാസത്തിലേറെയായി നടത്തിവന്ന സമരത്തിന്റെ വിജയമാണെന്നിതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു വിരമിക്കല്‍ പ്രായം 62 വയസായി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുക എന്നത്. അതേസമയം, ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നലെ 31 ദിവസം പിന്നിട്ടു. എംഎല്‍എമാരായ കെ.കെ. രമ, പി.സി. വിഷ്ണുനാഥ് എന്നിവര്‍ ഇന്നലെ സമരവേദിയിലെത്തി.