ബിജെപിയെ കൂട്ടി മൂന്നാംവട്ടത്തിനാണ് പിണറായിയുടെ ശ്രമം: ആർഎംപി
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: കമ്യൂണിസവും ജനങ്ങളുടെ പ്രശ്നങ്ങളും വിട്ട്, ബിജെപിയുമായി കൂട്ടുകൂടി മൂന്നാം എൽഡിഎഫ് സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു.
ആദ്യം ന്യൂനപക്ഷ വർഗീയതയെ പുൽകിയ പിണറായി ഇപ്പോൾ ഭൂരിപക്ഷ വർഗീയതയ്ക്കു കുട പിടിക്കുകയാണ്. മലപ്പുറം ജില്ലയെ ആക്ഷേപിച്ചു പറഞ്ഞ വെള്ളാപ്പള്ളി നടേശനെ കുമാരനാശന്റെ പിൻഗാമിയായി കാട്ടി പുകഴ്ത്തി സംസാരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
പുതിയ ഗവർണർ ആർ.വി. അർലേക്കറെ കൊണ്ട് ടീം കേരള രൂപീകരിക്കുമെന്നു പറഞ്ഞത് ആർഎസ്എസുമായുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. വീണാ വിജയനെതിരേയുള്ള കേസിലെ അഴിമതി മൂടിവയ്ക്കാനാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിമതി മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.