ഫ്രാൻസിസ് മാർപാപ്പ അതുല്യ മനുഷ്യസ്നേഹി: മന്ത്രി റോഷി അഗസ്റ്റിന്
Tuesday, April 22, 2025 2:59 AM IST
ലാളിത്യംകൊണ്ടും സഹജമായ സൗമ്യഭാവം കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കിയ അതുല്യ മനുഷ്യസ്നേഹിയുടെ വേര്‍പാട് മാനവരാശിക്കു തീരാനഷ്ടമാണ്.
ലോകത്തിലെ എല്ലാ നേതൃത്വങ്ങള്‍ക്കും ഉദാത്ത മാതൃകയാണ് പരിശുദ്ധ പിതാവ്. കേവലം വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അദ്ദേഹത്തിന്റെ ആചാര്യ ശുശ്രൂഷ. ഒരു പുരുഷായുസ് മുഴുവന്‍ ദൈവവേലയ്ക്കു സ്വയം സമര്‍പ്പിക്കുകയും ആ ശുശ്രൂഷയിലേക്ക് അനേകായിരങ്ങളെ ആനയിക്കുകയും ചെയ്തതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വര്ഗീയനാകുന്നത്.