കുരിശ് നീക്കിയ സ്ഥലത്തേക്ക് ഇന്ന് പരിഹാര പ്രദക്ഷിണം
Friday, April 18, 2025 2:56 AM IST
തൊടുപുഴ: കുരിശ് പൊളിച്ചു നീക്കിയ നാരങ്ങാനത്തേക്ക് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് പരിഹാരപ്രദക്ഷിണം നടത്തും.
രാവിലെ 8.30ന് പള്ളിയിൽ പീഡാനുഭവ തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് 11നു കുരിശിന്റെ വഴി പ്രാർഥന ചൊല്ലി നാരങ്ങാനത്തേക്ക് പരിഹാരപ്രദക്ഷിണം നടത്തും. ഇടവകയിലെ നൂറു കണക്കിന് വിശ്വാസികൾ പങ്കുചേരും.
വനംവകുപ്പ് കുരിശ് പൊളിച്ചുനീക്കിയതിനു ശേഷം ഇവിടെ വിശ്വാസികൾ ഒത്തുചേർന്ന് ദിവസവും വൈകുന്നേരം കരുണക്കൊന്തയും ജപമാല പ്രാർഥനയും ചൊല്ലിവരുന്നുണ്ട്.