പ്രൈവറ്റ് സെക്രട്ടറി: മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം.വി. ഗോവിന്ദൻ
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് കെ.കെ. രാഗേഷിനു പകരം ആരെ നിയമിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കു നിർദേശമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും.
ഉദ്യോഗസ്ഥനോ മറ്റാരെങ്കിലുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണല്ലോ തീരുമാനമെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിലാണ് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നത്.