ജെഇഇ മെയിൻ 2025: കേരളത്തിലെ ഒന്നാമൻ പാലാ ബ്രില്ല്യന്റിൽനിന്ന്
Sunday, April 20, 2025 1:00 AM IST
കോട്ടയം: രാജ്യത്തെ വിവിധ എൻഐടി, ഐഐഐടി, ജിഎഫ്ടിഐകളിലെ പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മികച്ച നേട്ടം സ്വന്തമാക്കി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ. കേരളത്തിലെ ഒന്നാം റാങ്കുൾപ്പെടെ ആദ്യ അഞ്ച് റാങ്കിൽ അഞ്ച് റാങ്കും ആദ്യ പത്തിൽ ഒന്പത് റാങ്കും നേടിയാണ് പാലാ ബ്രില്യന്റ് മികച്ച വിജയം കരസ്ഥമാക്കിയത്.
99.9960501 പെർസെന്റൈൽ സ്കോർ നേടി അക്ഷയ് ബിജു കേരളത്തിലെ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 98-ാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കാക്കൂർ സുധിൻ വീട്ടിൽ ട്രഷറിയിൽ ജൂണിയർ സൂപ്രണ്ടായ എൻ. ബിജുവിന്റെയും ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായ സി.കെ. നിഷയുടെയും മകനാണ് അക്ഷയ് ബിജു. ഐഎംഒ 2024ലും 2025ലും 2024ൽ കെമസ്ട്രി ഒളിന്പ്യാഡിലും വിജയിയായിരുന്നു. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിന് പരിശീലനം നടത്തി വരികയാണ്.
അഖിലേന്ത്യാ തലത്തിൽ 99.9785757 പെർസെന്റൈൽ സ്കോറോടെ 413-ാം റാങ്കാണ് ഗൗതം വാത്യാട്ട് നേടിയത്. തൃശൂർ വിയ്യൂർ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് വാത്യാട്ടിന്റെയും അബീന സുരേഷിന്റെയും മകനാണ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ആർഎംഒ, എൻഎസ്ഇ എന്നീ ഒളിന്പ്യാഡുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്.
99.9732522 സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ 497-ാം റാങ്ക് നേടിയ മിലൻ ജോസ് കോട്ടയം അമ്മഞ്ചേരി സ്വദേശി ജോസ് തോമസ് - റിനി ജോണ് ദന്പതികളുടെ മകനാണ്. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിന് പരിശീലനം നടത്തി വരികയാണ്.
99.9729220 സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 512-ാം റാങ്ക് നേടിയ ആദിത്യ രതീഷ് ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ബാങ്ക് ജീവനക്കാരനായ രതീഷ് രാജന്റെയും റ്റീന മാധവൻ പിള്ളയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
99.9663911 പെർസെന്റൈൽ സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 605-ാം റാങ്ക് നേടിയ മാഹിർ അലി കോഴിക്കോട് പന്തീരാങ്കാവ് കെയർ വീട്ടിൽ ഫാർമസിസ്റ്റായ സമീർ അലിയുടെയും അധ്യാപികയായ ഹഫീജയുടെയും മകനാണ്. കോഴിക്കോട് റഹ്മാനിയ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികാണ്.
99.9596640 സ്കോറോടെ ആന്റണി ഫ്രാൻസീസ് അഖിലേന്ത്യാതലത്തിൽ 709-ാം റാങ്ക് നേടി. എറണാകുളം ജില്ലയിൽ കളമശേരി സ്വദേശി എൻജിനിയറായ ഇ.ബി. ഫ്രാൻസിസിന്റെയും കോളജ് പ്രഫസറായ ജിജിയുടെയും മകനാണ്. ഇരട്ട സഹോദരൻ ജോർജ് ഫ്രാൻസിസും ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം നേടി. രണ്ടുപേരും എറണാകുളം നൈപുണ്യ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനം നേടിവരികയാണ്.
99.9569690 സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 736-ാം റാങ്ക് നേടിയ ആദിൽ സയാൻ കോഴിക്കോട് ചുള്ളിപറന്പ് സെബാ വീട്ടിൽ ഡോക്ടർ ദന്പതികളായ മുഹമ്മദ് ഉസ്മാന്റെയും സീനയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
ആദ്യ 1,000 റാങ്കിനുള്ളിൽ ബ്രില്ല്യന്റിലെ 11 വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽ ഇടംപിടിച്ചു. എം. മിഷാൽ ഷെറിഫ് (839-ാം റാങ്ക്), ആർ. ഹരിഗോവിന്ദ് (844-ാം റാങ്ക്), റയാൻ രാജേഷ് (870-ാം റാങ്ക്), റയ്ഹാൻ സലിം (872-ാം റാങ്ക്) എന്നിവർ 1000 റാങ്കിനുള്ളിൽ ഇടം നേടി.
40 വിദ്യാർഥികൾക്ക് ഫിസിക്സിനും കെമസ്ട്രിക്കും മാത്തമാറ്റിക്സിനും 100 പെർസെന്റൈൽ സ്കോർ നേടാൻ സാധിച്ചു. 99 പെർസെന്റൈലിന് മുകളിൽ 375 വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് കഴിഞ്ഞു.
98 പെർസെന്റൈലിനു മുകളിൽ 812പേരും 97 പെർസെന്റൈലിന് മുകളിൽ 1,320 വിദ്യാർഥികളും 96 പെർസെന്റൈലിന് മുകളിൽ 1,700 വിദ്യാർഥികളും, 95 പെർസെന്റൈലിന് മുകളിൽ 2,100 വിദ്യാർഥികളും 90 പെർസെന്റൈലിന് മുകളിൽ 3,800 വിദ്യാർഥികളുമുണ്ട്.
പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽനിന്നു ലഭിച്ച തീവ്രപരിശീലനവും ജെഇഇ മെയിൻ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികൾ പറഞ്ഞു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡിസെന്റർ ഡയറക്ടേഴ്സ് പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.