ഫ്രാൻസിസ് മാർപാപ്പ വഴികാട്ടിയായ വലിയ ഇടയൻ: കെ.സി. വേണുഗോപാൽ
Tuesday, April 22, 2025 2:59 AM IST
കൊല്ലം: ഭീകരതയ്ക്കും യുദ്ധങ്ങള്ക്കുമെതിരേ നിലപാടെടുത്തും, അഭയാര്‍ഥികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടും ഈ ലോകത്തിന് നേര്‍വഴി കാണിച്ചു നല്കിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കി നില്‍ക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി.
ഹൃദയം മുറിക്കുന്ന വാളാകാന്‍ മാത്രമല്ല, മുറിവുണക്കുന്ന മരുന്നാകാനും വാക്കുകള്‍ക്ക് കഴിയുമെന്ന സന്ദേശം അവസാന നിമിഷങ്ങളില്‍പ്പോലും പകര്‍ന്നുനല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കയാത്ര.