രണ്ടാം പിണറായി ഭരണത്തിന്റെ വാർഷികം; കൈപ്പുസ്തകവുമായി സർക്കാർ
Monday, April 21, 2025 5:39 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി ഭരണത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ‘നവകേരളത്തിന്റെ വിജയമുദ്രകൾ’ എന്ന കൈപ്പുസ്തകവുമായി സർക്കാർ. ഭരണത്തുടർച്ച നേടി ഇടതു സർക്കാർ നേട്ടങ്ങളുടെ 10 ാം വർഷത്തിലേക്ക് കടക്കുന്നുവെന്ന ഓർമപ്പെടുത്തലും ഇതിൽ നൽകുന്നു. ‘വിജയപാതയിൽ നവകേരളത്തിലേക്ക്’ എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പോടെയാണ് വിവിധ മേഖലകളിലെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്ന 108 പേജ് കൈപ്പുസ്തകം.
സുസ്ഥിരവും സമത്വപൂർണവുമായ നവകേരളം യാഥാർഥ്യമാക്കാൻ കേരള ജനതയാകെ സർക്കാറിനൊപ്പമുണ്ടെന്ന് വാർഷികത്തോടനുബന്ധിച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.