എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
Monday, April 21, 2025 3:53 AM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ എസ്. സതീഷിനെ ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ സെക്രട്ടറി സി.എന്‍. മോഹനന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് സതീഷിനെ തെരഞ്ഞെടുത്തത്.
നാല്‍പ്പത്തിനാലുകാരനായ എസ്. സതീഷ് യുവജനസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.