കൂടുതൽ കണ്ടെയ്നറുകളുമായി പലോമ കപ്പൽ വിഴിഞ്ഞത്തെത്തി
Monday, April 21, 2025 4:01 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാൻ എംഎസ്സിയുടെ പലോമയെത്തി. 10576 കണ്ടെയ്നറുകൾ ഇറക്കി മടങ്ങി. ട്രയൽ റൺ തുടങ്ങിയ ശേഷം ഇതുവരെ എത്തിയ 265ഓളം കപ്പലുകളിൽ ഒരെണ്ണത്തിൽ നിന്ന് മാത്രം ഇത്രയും കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നത് ആദ്യമായാണ്.
ദക്ഷിണാഫ്രിക്കയിലെ കൊയിഗയിൽ നിന്ന് എത്തിയ പലോമ ദൗത്യം പൂർത്തിയാക്കി ചൈനയിലെ ടിയാൻജിന്നിലേക്ക് പുറപ്പെട്ടു. പത്ത് മാസത്തിനുള്ളിൽ അഞ്ചര ലക്ഷത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. പലോമയുടെ വരവോടെ വിഴിഞ്ഞം തുറമുഖം ലോകത്തിലെ ഏതു വലിയ തുറമുഖത്തോടും കിടപിടിക്കാൻ പാകത്തിലെന്ന് തെളിയിച്ചു. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള പനാമ രജിസ്ട്രേഷൻ കപ്പലാണ് പലോമ.