വിന് സി. ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്കി
Tuesday, April 22, 2025 2:59 AM IST
കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന് സി. അലോഷ്യസ് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്കി. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ട്.
നിയമനടപടികളിലേക്ക് ഇല്ലെന്ന് നേരത്തെതന്നെ താന്‍ വ്യക്തമാക്കിയതാണെന്നും ഇന്റേണല്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൊഴിയിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. മൊഴിയുടെ വിശദവിവരങ്ങള്‍ അവര്‍ തന്നെ പുറത്തുവിടട്ടെ. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല. പരാതി ചോര്‍ന്നത് എങ്ങനെയെന്നു വ്യക്തമല്ലെന്നും നടി പറഞ്ഞു.