റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ പരിക്കേറ്റ മലയാളി യുവാവ് ഇന്ന് ആശുപത്രിവിടും
Monday, April 21, 2025 4:01 AM IST
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലകപ്പെട്ട് യുക്രെയ്ൻ യുദ്ധത്തിനിടെ പരിക്കേറ്റു റഷ്യയിലെ ചികിത്സയിൽ കഴിയുന്ന വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി ജെയിനിനെ ഇന്ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യും.
ആശുപത്രി വിട്ടാൽ പട്ടാളക്യാന്പിൽ ഒരു മാസം വിശ്രമത്തിന് അവസരം ലഭിക്കുമെന്നും ജെയിൻ കഴിഞ്ഞദിവസം ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ആ ഒരു മാസത്തിനിടെ ഇന്ത്യൻ എംബസി ഇടപെട്ട് നാട്ടിലേക്കു വരാനുള്ള സംവിധാനം ഒരുക്കണമെന്നും ഇല്ലെങ്കിൽ തിരിച്ചുവരവ് അസാധ്യമാകുമെന്നും ജെയിൻ പറയുന്നു.
ഈ മാസം 13ന് ജെയിനിന്റെ തൊഴിൽ എഗ്രിമെന്റ് അവസാനിച്ചിരിക്കുകയാണ്.