ആശാമാർക്ക് പ്രത്യേക അലവൻസ് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കൽ ഇന്ന്
Monday, April 21, 2025 3:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ആശാ വർക്കേഴ്സിനെ സഹായിക്കാൻ മുന്നോട്ടുവന്ന നടപടിയെ സ്വാഗതം ചെയ്ത്, ഇന്ന് തദ്ദേശ സ്ഥാപന പ്രതിനിധികളെ ആദരിക്കാൻ ക്രമീകരണങ്ങളൊരുക്കി ആശാ സമര സമിതി.
ബജറ്റിൽ തുക വകയിരുത്തി ആശാ വർക്കർമാർക്ക് പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കൽ ഇന്ന് രാവിലെ 11 ന് ആരംഭിക്കും.
സമരവേദിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് സംസ്ഥാനത്തെ മുപ്പതിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളെയാണ് ക്ഷണിച്ചിട്ടുള്ളത്. തിരുവന ന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം പുത്തൻതോപ്പ് സിഎച്ച്സിയി ലെ ആർ. ഗിരിജ, വെന്പായം പി എച്ച്സിയിലെ ശ്രീലത, കോട്ടയം ഉഴവൂർ പി എച്ച് സി യിലെ ടി.കെ. വത്സമ്മ എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.