മദ്യലഹരിയിൽ സംഘർഷം: പോലീസ് ഉദ്യോഗസ്ഥനു വെട്ടേറ്റു
Monday, April 21, 2025 3:53 AM IST
കുണ്ടംകുഴി: ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊറത്തിക്കുണ്ടിൽ മദ്യലഹരിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച സഹോദരങ്ങൾ യുവാവിനെയും പോലീസ് ഉദ്യോഗസ്ഥനെയും വെട്ടി പരിക്കേൽപ്പിച്ചു. കൊറത്തിക്കുണ്ടിലെ സനീഷ്, സിവിൽ പോലീസ് ഓഫീസർ സൂരജ് എന്നിവർക്കാണു വെട്ടേറ്റത്. സനീഷിനെ മംഗളൂരുവിലെയും സൂരജിനെ കാസർഗോട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇരുവരെയും വെട്ടി പ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കായി തെരച്ചിൽ തുടരുന്നു. കോട്ടയംകാരായ ഇവർ ബേഡകത്ത് താമസിച്ച് റബർ ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു.
മദ്യലഹരിയിൽ സമീപത്തെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തി ബഹളം വച്ച ഇരുവരെയും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണു സമീപവാസിയായ സനീഷിനു വെട്ടേറ്റത്.