ഷൈന്‍ ടോമിന്റെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല: സിറ്റി പോലീസ് കമ്മീഷണര്‍
Tuesday, April 22, 2025 2:59 AM IST
കൊച്ചി: ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഹോട്ടല്‍ മുറിയില്‍ നിന്ന് ഗുണ്ടകളെ കണ്ട് ഓടിയെങ്കില്‍ എന്തുകൊണ്ട് പോലീസില്‍ വിവരം അറിയിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ചില മൊഴികളും തെളിവുകളും പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സാഹചര്യവും ഷൈന്‍ നല്കിയ മൊഴികളുമാണ് അന്വേഷണത്തിന് കാരണമായത്. ഇപ്പോള്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്.
ഷൈന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. രാസപരിശോധനാഫലം വന്നതിനുശേഷമാകും കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.