തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഷു​​​വി​​​നു മു​​​ന്പ് ഈ ​​​മാ​​​സ​​​ത്തെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യും. സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​നാ​​​ണ് വി​​​ഷു​​​വി​​​നു മു​​​ന്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി 820 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.


അ​​​ടു​​​ത്ത ആ​​​ഴ്ച പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങും. 26 ല​​​ക്ഷം പേ​​​ർ​​​ക്ക് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി തു​​​ക എ​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും.