സ്ത്രീ ശക്തീകരണത്തിനു തുടക്കംകുറിക്കേണ്ടത് വീടുകളില്‍: ഹൈക്കോടതി
Saturday, April 5, 2025 3:05 AM IST
കൊച്ചി: സ്ത്രീ ശക്തീകരണത്തിനു തുടക്കംകുറിക്കേണ്ടത് വീടുകളിലാണെന്ന് ഹൈക്കോടതി. ഇന്നു കേരളത്തില്‍ കാണുന്ന ശക്തീകരണവും സാമൂഹികാവസ്ഥയും ഒട്ടേറെ പോരാട്ടങ്ങളുടെ ഫലമായുണ്ടായതാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ പീഡനം നേരിട്ടവര്‍ ഇത്തരം പോരാട്ടങ്ങളിലൂടെ ശക്തരായതിന്റെ ചരിത്രമാണ് കേരളത്തിനുള്ളത്. ഒരു പ്രത്യേക നിയമനിര്മാണങ്ങളുമില്ലാതെയാണ് ഈ ശക്തീകരണം സംഭവിച്ചതെന്നും ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
സിനിമാരംഗത്തെ ചൂഷണങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശങ്ങൾ.