ജബൽപുർ ആക്രമണം: ചെന്നിത്തല പ്രതിഷേധിച്ചു
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: ജബൽപുരിൽ മലയാളി വൈദികർക്കുനേരേ സംഘ് പരിവാർ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കു നേരേ സംഘ് പരിവാർ ഉത്തരേന്ത്യയിൽ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്.
ന്യൂനപക്ഷങ്ങൾ രണ്ടാം തരം പൗരന്മാരല്ലെന്നും സ്വൈരമായി ജീവിക്കാനും മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.