ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ അം​​​ഗീ​​​കൃ​​​ത യൂ​​​ണി​​​യ​​​നു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന 30ന് ​​​ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ (ഐ​​​ആ​​​ർ) കെ.​​​എം. സു​​​നി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ​​​യും യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഷെ​​​ഡ്യൂ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഇ​​​തി​​​ന്മേ​​​ലു​​​ള്ള ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 11 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തും. 12ന് ​​​അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക​​​ക​​​ൾ 15ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. 16ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഒ​​​ന്നു വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാം.

വോ​​​ട്ടെ​​​ടു​​​പ്പ് 30ന് ​​​രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ. വോ​​​ട്ടെ​​​ണ്ണ​​​ൽ മേ​​​യ് മൂ​​​ന്നി​​​ന് രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ. പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി സി ​​​യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളാ​​​യി​​​രി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.