വെള്ളാപ്പള്ളി നടേശന് ആദരവ്
Saturday, April 5, 2025 3:05 AM IST
ചേര്‍ത്തല: എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കുന്ന പരിപാടിയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം എസ്എന്‍ഡിപി ചേര്‍ത്തല മേഖല ചെയര്മാന് കെ.പി. നടരാജന് നിര്‍വഹിച്ചു.
ചേര്‍ത്തല ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തിലാണ് പന്തല്‍ ഒരുക്കുന്നത്. മേഖല കണ്‍വീനര്‍ പി.ഡി. ഗഗാറിന്, രവീന്ദ്രന് അഞ്ജലി, അനില്‍ ഇന്ദീവരം, ജെ.പി. വിനോദ്, ആര്. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
വര്‍ക്കിംഗ് ചെയര്മാന് അഡ്വ. പി.എസ്. ജ്യോതിസ്, യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന്, യൂണിയന് മുന്‍ പ്രസിഡന്റ് കെ.വി. സാബുലാല്‍, അരൂര്‍ മേഖലാ ചെയര്മാന് വി.പി. തൃദീപ് കുമാര്‍, അഡ്വ. കെ. പ്രേംകുമാര്‍, ഡി. ഗിരീഷ് കുമാര്‍, മനോജ് മാവുങ്കല്‍, പ്രകാശന് കളപ്പുരക്കല്‍, ശോഭിനി രവീന്ദ്രന്, വിനോദ് കോയിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
11ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, സജി ചെറിയാന് എന്നിവര്‍ പങ്കെടുക്കും.