ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാർക്ക് സൂര്യാഘാതമേറ്റു
Saturday, April 5, 2025 3:05 AM IST
തലശേരി: തലശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യാഗസ്ഥർക്കു സൂര്യാഘാതമേറ്റു.
കഴിഞ്ഞ ദിവസം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐമാരായ കിഴക്കെ കതിരൂർ സ്വദേശി സജിത്ത് കുമാർ, പെരളശേരി മൂന്നുപെരിയ സ്വദേശി എൻ.കെ. ഷിബു എന്നിവർക്കാണു സൂര്യാഘാതമേറ്റത്.
മുഖത്തും ചുണ്ടിനും കഴുത്തിനും പൊള്ളലേറ്റ ഇരുവരും ചികിത്സ തേടി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് ഇരുവർക്കും സൂര്യാഘാതമേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരും ഡോക്ടറെ കണ്ടപ്പോഴാണ് സൂര്യാഘാതം ഏറ്റതാണെന്ന് മനസിലായത്. ഇരുവരും അവധിയിൽ പ്രവേശിച്ചു.